എല്ലാപേരും കാത്തിരിക്കുന്ന ഉബൂണ്ടുവിന്റെ പുതിയ വേര്‍ഷന്‍ - ഉബുണ്ടു 11.04 - കാനോനിക്കല്‍ ലിമിറ്റഡ് ഈ മാസം അവസാനം പുറത്തിറക്കുന്നു. കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും പുതിയ ഉബുണ്ടു എത്തുക. ‘Natty Narwhal’ എന്നാണ് പുതിയ എഡിഷന്റെ കോഡ് നാമം. ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ഒന്ന് നോക്കാം.
കെട്ടും മട്ടും
ഒറ്റ നോട്ടത്തില്‍ നമ്മുടെ മുന്നിലെത്തുന്ന ആദ്യത്തെ മാറ്റം തീര്‍ച്ചയായും രൂപമാറ്റം തന്നെ. ഇതു വരെ ഉപയോഗിച്ചിരുന്ന GNOME ഡെസ്ക്ടോപ്പ് ഉപേക്ഷിച്ച് പുതിയ Unity desktop മായാണ് 11.04 ന്റെ വരവ്. വിന്‍ഡോസിനെ അനുസ്മരിപ്പിക്കുന്ന Applications, Places, System തുടങ്ങിയ Start Menu വില്‍ നിന്ന് വ്യത്യസ്തമായി സ്ക്രീനിന്റെ ഇടത് വശത്തായി ഒരൊറ്റ മെനുവില്‍ നിന്നും (ribbon like) ബാക്കി എല്ലാ ഐറ്റങ്ങളും തിരഞ്ഞെടുക്കാനാവും. പഴയതുപോലെ ഇത് നമ്മുടെ ഇഷ്ടത്തിന് സ്ക്രീനിന്റെ വശങ്ങളിലേക്ക് മാറ്റാന്‍ സാധിക്കില്ല. മൈക്രൊസോഫ്റ്റ് ഓഫീസ് 2007 മുതല്‍ മെനുബാര്‍ ഒഴിവാക്കി പൂര്‍ണ്ണമായി tool bar അധിഷ്ടിത രീതിയിലേയ്ക്ക് മാറിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ മാറ്റം.
ഉബുണ്ടുവിന്റെ ഏറ്റവും പുതിയ നെറ്റ്ബുക്ക് എഡിഷനില്‍ ഇത്തരത്തിലുള്ള മെനു പരീക്ഷിച്ചു കഴിഞ്ഞു. ഈ മെനുറിബ്ബണില്‍ നിന്നു തന്നെ പുതിയ ആപ്ലിക്കേഷനുകള്‍ ചേര്‍ക്കാനും, ഉള്ളത് അറേഞ്ച് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. കൂടുതല്‍ ഫീച്ചറുകള്‍ അറിയാനിരിക്കുന്നതേ ഉള്ളൂ.
ഗുഡ്ബൈ ഓപ്പണ്‍ ഓഫീസ്, വെല്‍ക്കം ലിബര്‍ ഓഫീസ്
ഇതുവരെ ഉബുണ്ടുവിന്റെ ഭാഗമായിരുന്ന ഓപ്പണ്‍ ഓഫീസ് പുതിയ ഉബുണ്ടുവിന്റെ വരവോടെ ലിബര്‍ ഓഫീസിന് വഴിമാറുന്നു. ഉപയോക്താക്കള്‍ക്ക് ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നില്ല. ചില കാര്യങ്ങളില്‍ ലിബര്‍ ഓഫീസ് ഓപ്പണ്‍ ഓഫീസിനെക്കാള്‍ മുന്‍പില്‍ തന്നെയാണ്. മൊക്രോസോഫ്റ്റ് ഓഫീസ് 2007 മുതലുള്ള ഫയലുകള്‍ (ഉദാ: *.docx) ഓപ്പണ്‍ ഓഫീസില്‍ ഉപയോഗിക്കാന്‍ പറ്റില്ല പക്ഷേ ലിബര്‍ ഓഫീസില്‍ ഇവ ഓപ്പണ്‍ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും. കുറച്ചുകൂടി സ്പീഡും ഇതിനുണ്ടെന്ന് തോന്നുന്നു. ഈ രണ്ട് ഓഫീസ് സ്യൂട്ടിനും വിന്‍ഡോസ് വേര്‍ഷനുകള്‍ ഇപ്പോഴത്തെപ്പോലെതന്നെ ലഭ്യമാണ്.
പാട്ട് കേള്‍ക്കാന്‍, വീഡിയോ കാണാന്‍ ബാന്‍ഷീ
നിലവിലുള്ള Rhythm Box ന് പകരമായി Banshee Player വരുന്നതാണ് വേറെ ഒരു മാറ്റം. റിഥംബോക്സില്‍ നിന്ന് വ്യത്യസ്തമായി mp3, video, വിവിധ തരത്തിലുള്ള ഓഡിയോ ബുക്കുകളും ബാന്‍ഷീ സപ്പോര്‍ട്ട് ചെയ്യും.
നെറ്റ്ബുക്ക് എഡിഷന്‍ ഉണ്ടാവില്ല
പക്ഷേ, പുതിയ വേര്‍ഷന്‍ മുതല്‍ ഉബുണ്ടുവിന് നെറ്റ്ബുക്ക് എഡിഷന്‍ പ്രത്യേകമായി ഉണ്ടാവില്ല. എല്ലാതരത്തിലുള്ള ഡിവൈസുകളിലും അനായാസം പ്രവര്‍ത്തിക്കുന്നതാണ് പുതിയ അവതാരമെന്നാണ് കാനോനിക്കലിന്റെ ഉറപ്പ്.
വേറെയും അനവധി പുതുമകള്‍ നിറഞ്ഞതായിരിക്കും പുതിയ ഉബുണ്ടു. ഈ മാസം 28ന് ഉബുണ്ടു അവതരിക്കുന്നതും കാത്ത് ലോകത്താകമാനം ഉബുണ്ടു ഉപഭോക്താക്കള്‍ അക്ഷമരായിരിക്കുന്നു.
ഇതിലും പുതിയ അറിവുകള്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കുവയ്ക്കണേ...
ReplyDeleteഉപഭോക്താക്കൾക്ക് വേണ്ടി ഉബുണ്ടുവിനെ കുറിച്ച് ഉഗ്രൻ കാച്ചാണല്ലോ കാച്ചിയിരിക്കുന്നത്
ReplyDeleteഈ പുത്തനറിവുകൾക്ക് നന്ദി കേട്ടൊ ഗോപാ
Thanks for sharing the info.
ReplyDeleteഅതു കൊള്ളാമല്ലോ. ഫുള്‍ വേര്‍ഷന്‍ ഇറങ്ങാന്‍ വെയ്‌റ്റ് ചെയ്യുകയാണ്.
ReplyDeleteതീർച്ചയായും വളരെ വിജ്‌ഞാനപ്രദമായ വിവരങ്ങൾ.അഭിനന്ദനങ്ങൾ.ഇനിയും വിവിധ തരത്തിലുള്ളവ പങ്കുവയ്ക്കാൻ ശ്രമിക്കുമല്ലോ.
ReplyDeleteബീറ്റ വെര്‍ഷന്‍ നെറ്റ് ഇല available ആണ് ഇതുവരെ പരീക്ഷിച്ചിട്ടില്ല ഏതായാലും പൂര്‍ണ വേര്‍ഷന്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ്
ReplyDeleteനന്നായി.:) ഞാന്‍ ഉബുണ്ടു ആണുപയോഗിക്കുന്നത്'...വിവരങ്ങള്‍ക്ക് നന്ദി
ReplyDeleteവിവരങ്ങൾക്ക് നന്ദി. പുതിയ വേർഷൻ ഇറങ്ങിക്കഴിഞ്ഞാൽ ഒന്ന് അപ്‌ഡേറ്റ് ചെയ്യുമല്ലോ.
ReplyDeletepcprompt.blogspot.com
ReplyDelete