ഇതുവരെ ബ്ലോഗ് എഴുതിയിരുന്നത് വിന്‍ഡോസ് മാത്രം ഉപയോഗിച്ചായിരുന്നു. അതില്‍ മാത്രമേ കീമാന്‍ പ്രവര്ത്തിക്കുകയുള്ളൂവല്ലോ. ലിനക്സ് / ഉബുണ്ടുവിന്റെ ഒരു വലിയ പോരായ്മയായി എനിക്ക് തോന്നിയിരുന്നത് അതില്‍ മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ പറ്റില്ല എന്നതായിരുന്നു.
പക്ഷേ, ഇപ്പോഴിതാ, കീമാന്‍ ഉപയോഗിക്കുന്നതു പോലെ തന്നെ ഉബുണ്ടുവില്‍ ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യാം. വളരെ ചെറിയ സെറ്റിങ് മാത്രം മതി ഇതിന്.
ആദ്യമായി Accessories മെനുവില്‍ നിന്ന് Terminal സെലക്ട് ചെയ്യണം. അതില്‍ താഴെ കൊടുത്തിരിക്കുന്ന കമാന്റ് ടൈപ്പ് ചെയ്ത് execute ചെയ്യണം. (ഈ സമയം കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിരിക്കണം)
ഇനി ടെര്‍മിനല്‍ ക്ലോസ് ചെയ്ത ശേഷം System > Preference ല്‍ നിന്ന് IBus Preference ല്‍ ക്ലിക്ക് ചെയ്യണം.
ഇതില്‍ Input method എന്ന ടാബില്‍ നിന്ന് Select an input method തെരഞ്ഞെടുക്കുക. ഇവിടെ മലയാളം മൊഴി തെരഞ്ഞെടുക്കണം.
ഇനി Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ നമ്മുടെ installation കഴിഞ്ഞു. (ആവശ്യമായ മലയാളം യൂണിക്കോഡ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുമല്ലോ, ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം)
ഇനി മലയാളം കിട്ടാനായി, System>Preference>IBus Preferences സെലക്ട് ചെയ്യണം.
ഇനി ഒരു വിന്‍ഡോ കൂടി വരും, അതും ക്ലോസ് ചെയ്യാം
ഇപ്പോള്‍ നാം സുസജമായി. മലയാളം ടൈപ്പ് ചെയ്യാന്‍ control + spacebar അമര്‍ത്തണം. അപ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ റെഡിയായി എന്നതിന് തെളിവായി സ്ക്രീനിന്റെ വലതുവശത്ത് താഴെയായി ‘ഏ’ എന്ന് അടയാളപ്പെടുത്തിയ ഒരു ബോക്സ്, താഴെക്കാണും പോലെ ഉയര്‍ന്നു വരും.
മലയാളം ടൈപ്പ് ചെയ്യുന്നതിനിടയില്‍ ഇംഗ്ലീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ ഒന്നു കൂടി control + Spacebar അമര്‍ത്തിയാല്‍ മതി.
ഇപ്പോള്‍ നാം സുസജമായി. മലയാളം ടൈപ്പ് ചെയ്യാന്‍ control + spacebar അമര്‍ത്തണം. അപ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ റെഡിയായി എന്നതിന് തെളിവായി സ്ക്രീനിന്റെ വലതുവശത്ത് താഴെയായി ‘ഏ’ എന്ന് അടയാളപ്പെടുത്തിയ ഒരു ബോക്സ്, താഴെക്കാണും പോലെ ഉയര്‍ന്നു വരും.
മലയാളം ടൈപ്പ് ചെയ്യുന്നതിനിടയില്‍ ഇംഗ്ലീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ ഒന്നു കൂടി control + Spacebar അമര്‍ത്തിയാല്‍ മതി.
കീമാനില്‍ ഉപയോഗിക്കുന്ന അതേ രീതിയില്‍ തന്നെ ഇതിലും ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യാം. വളരെ ചെറിയ വ്യത്യാസം മാത്രം.
വാക്കുകള്‍ക്കിടയില്‍ വരുന്ന എല്ലാ ചില്ലക്ഷരങ്ങള്‍ കഴിഞ്ഞും _ (underscore) കൊടുക്കണം.
‘ം ‘ എന്നത് സ്പേസ് ബാര്‍ പ്രസ് ചെയ്താല്‍ മാത്രമേ കാണാന്‍ പറ്റൂ.
കൃഷ്ണന് എന്നതിന് കീമാനില്‍ kr^shNan എന്നാണെങ്കില്‍ ഇവിടെ k^shNan എന്നാണ്.
ഓപ്പണ്‍ ഓഫീസ് ഡോക്കുമെന്റില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുക്കണമെങ്കില്‍ Anjali Old Lipi യെക്കാല്‍ നല്ലത് Meera ഫോണ്ടാണ്. (മാതൃഭൂമി പത്രത്തിന്റെ വെബ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് മീര ഫോണ്ടാണ്) അഞ്ജലിയില്‍, ചില്ലക്ഷരങ്ങള്‍ക്ക് ശേഷം ഒരു ചെറിയ ചിഹ്നം കൂടി പ്രിന്റില്‍ തെളിഞ്ഞുവരും.
സ്വരാക്ഷരങ്ങള്‍ക്ക് കീമാന്‍ പോലെ, താഴെ കാണും വിധം
വ്യഞ്ജനാക്ഷരങ്ങള്‍ ഇതുപോലെ തന്നെ....
സ്വരാക്ഷരങ്ങള്‍ക്ക് കീമാന്‍ പോലെ, താഴെ കാണും വിധം
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ |
a | A | i | I | u | U | r^ | e |
ഏ | ഐ | ഒ | ഓ | ഔ | അം | അഃ | |
E | ai | o | O | au | am | ah |
വ്യഞ്ജനാക്ഷരങ്ങള്‍ ഇതുപോലെ തന്നെ....
ഉബുണ്ടുവില്‍ വലിയ പരിജ്ഞാനം ഒന്നും എനിക്കില്ല, കൂടുതല്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ കിട്ടിയതാണ്. ഈ ട്രാന്‍സ്ലിറ്ററേഷന്‍ രീതി വികസിപ്പിച്ചെടുത്ത സുഹൃത്തുക്കള്‍ക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന എന്റെ സുഹൃത്ത് ആറുമുഖത്തിനും (ശ്രീചിത്ര, തിരുവനന്തപുരം) നന്ദി....
ഇത് വായിച്ച് കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വയ്ക്കണേ....
ഉബുണ്ടുവില്‍ വലിയ പരിജ്ഞാനം ഒന്നും എനിക്കില്ല, കൂടുതല്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ കിട്ടിയതാണ്. ഈ ട്രാന്‍സ്ലിറ്ററേഷന്‍ രീതി വികസിപ്പിച്ചെടുത്ത സുഹൃത്തുക്കള്‍ക്ക് നന്ദി....
ReplyDeleteഇത് വായിച്ച് കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വയ്ക്കണേ....
ഗുഡ്..
ReplyDeleteആശംസകള്‍സ്..
Excellent! - a most required writing.. hope to read more technology tips in the days to come. All the best.
ReplyDeleteWarm regards
Anil
http://www.apletters.blogspot.com
thanks !!
ReplyDeleteപരീക്ഷിച്ചുനോക്കി, വിജയിച്ചു. നന്ദി!!!
ReplyDeleteകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ഉബുണ്ടുവിന്റെ തന്നെ theme ആയിരുന്നെങ്കില്‍ തുടക്കക്കാര്‍ക്ക് കുറച്ചു കൂടി എളുപ്പമായിരിക്കും. ആശംസകള്‍.....
ReplyDeleteO.P: എക്സ്പി തീം എറര്‍ കൂടാതെ ഉബുണ്ടുവില്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്തു ഞാന്‍ 10.04 ശ്രമിച്ചു നോക്കി ബട്ട് നടന്നില്ല,ഉബുണ്ടു ഏതു വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്.
ReplyDeleteഐ ബസ് ചില തീമുകള്‍ ഉപയോഗിക്കുമ്പോള്‍ വര്‍ക്ക് ആകില്ല. അറിവുകള്‍ ഇനിയും പങ്കുവെക്കുക :):):)
http://planetmalayalam.blogspot.com/
ഇനി ഉബുണ്ടുവിനെ ഒന്ന് പരീക്ഷിക്കണം...
ReplyDeleteഉബുണ്ടു പണ്ടേ നമ്മുടെ സ്വന്തം ആളാണ് :)
ReplyDeleteട്രാൻസ്ലിറ്ററേഷൻ ഉബുണ്ടുവിൽ മുമ്പേ സാദ്ധ്യമാണ്. ഇതൊന്ന് കണ്ടോളൂ: http://entubuntu.blogspot.com/search/label/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%20%E0%B4%9F%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%99%E0%B5%8D
ReplyDelete