Tuesday, August 16, 2011

ഇനി ലിനക്സ് ഉപയോഗിക്കാം ഇൻസ്റ്റാൾ ചെയ്യാതെ…..റീബൂട്ട് ചെയ്യാതെ….


വിൻഡോസ്  ഉപയോഗിച്ച് ശീലിച്ചവർക്ക് സൗജന്യ-സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് ഉപയോഗിക്കാൻ, എന്തിന്, ഒന്ന് പരീക്ഷിച്ചു നോക്കാൻ തന്നെ മടിയാണ്. വലിയ പ്രശ്നമൊന്നുമില്ലാതെ ഉപയോഗിക്കുന്ന വിൻഡോസിനെ ‘തട്ടിയിട്ടു’ (uninstall) വേണമായിരുന്നു അദ്യമൊക്കെ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാനും പരീക്ഷിച്ചു നോക്കാനും

        പിന്നെപ്പിന്നെ, ഒരു സി.ഡി യിൽ നിന്ന് ബൂട്ട് ചെയ്ത്, ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ലിനക്സ് ഉപയോഗിക്കാമെന്ന നില വന്നുപക്ഷേ, പ്രശ്നം അതല്ലസി.ഡിയിൽ നിന്ന് ബൂട്ട് ചെയ്യുമ്പോൾ ഉണ്ടാക്കുന്ന ഫയലുകൾ സേവ് ചെയ്യാനുള്ള പ്രയാസം വലിയ പരിജ്ഞാനമൊന്നുമില്ലാത്തവർക്ക് ബുദ്ധിമുട്ടായിസി.ഡി യിൽ ബൂട്ട് ചെയ്തതിനു ശേഷം ഫയലുകൾ ഹാർഡ് ഡിസ്കിലേയ്ക്ക് സേവ് ചെയ്യണംവേറെ കമ്പ്യൂട്ടറിൽ ആ ഫയലുകൾ ഓപ്പൺ ചെയ്യാൻ അവ യു.എസ്.ബി ഡ്രൈവിലോ, സിഡിയിലോ പകർത്തി കൊണ്ടു പോകണമായിരുന്നു

        ഈ പ്രശ്നത്തിനു പരിഹാരമെന്നവണ്ണമാണ് യു.എസ്.ബി / പെൻ ഡ്രൈവിൽ നിന്ന് ബൂട്ട് ചെയ്യാവുന്ന രീതി വന്നത്ഒരു യു.എസ്.ബി ഡ്രൈവിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നിന്ന്  ബൂട്ട് ചെയ്ത് പ്രവർത്തിക്കാൻ സാധിക്കുംഈ ലിനക്സിൽ ഉണ്ടാക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും ആയ ഫയലുകൾ അതേ യു എസ് ബി ഡ്രൈവിൽ തന്നെ സേവ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കുന്നുപിന്നെ ഈ യു എസ് ബി ഡ്രൈവ് ഏത് കമ്പ്യൂട്ടറിൽ ഘടിപ്പിച്ചാലും ആദ്യം ചെയ്ത ഫയലുകൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നമുക്ക് കൂടുതൽ പ്രോഗ്രാമുകളും കൂട്ടിച്ചേർക്കാംഉദാഹരണത്തിന് മലയാളം ടൈപ്പ് ചെയ്യാവുന്ന ഐബസ്ചുരുക്കത്തിൽ നമ്മുടെ യു എസ് ബി ഡ്രൈവ് ഒരു  ചെറിയ കമ്പ്യൂട്ടർ തന്നെയാക്കി പ്രവർത്തിപ്പിക്കാം.

        പക്ഷേ ഇവിടെ പ്രശ്നമെന്ന് പറയാവുന്നത്, വിൻഡോസിൽ നിന്ന് ലിനക്സിലേയ്ക്ക് പോകാൻ സിസ്റ്റം റീബൂട്ട് ചെയ്യണം എന്നതാണ്ഇത് ചിലർക്കെങ്കിലും അത്ര സുഖകരമാവില്ല. 

ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരമായി ഇതാ പുതിയതായി, നമുക്ക് യു.എസ്.ബി ഡ്രൈവിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്ന ലിനക്സോ മറ്റേത് ഓപ്പറേറ്റിംഗ് സിസ്റ്റമോ വിൻഡോസിനുള്ളിൽ നിന്ന് തന്നെ, റീബൂട്ട് ചെയ്യാതെ ഉപയോഗിക്കാമെന്നതാണ്. ഏറ്റവും ആദ്യം വേണ്ടത്, ഏതെങ്കിലും ലിനക്സ് വേർഷന്റെ ഒരു iso ഇമേജ് അല്ലെങ്കിൽ സിഡിയാണ്. (ഏറ്റവും ജനപ്രിയമായ ലിനക്സ് വേർഷനുകളാണ് ഉബുണ്ടുവും മിന്റ് ലിനക്സുംഉബുണ്ടുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മിന്റ് ലിനക്സ് ഉണ്ടാക്കിയിരിക്കുന്നതെങ്കിലും ഉബുണ്ടുവിനെക്കാൾ അധികം സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉണ്ട്ഉബുണ്ടുവിൽ ഇത് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യണം).  ഇമേജോ സി ഡിയോ ഇല്ലെങ്കിൽ നേരിട്ട് ഡൗൺലോഡ് ചെയ്യുകയുമാവാംപക്ഷേ ഇത് വളരെയധികം സമയം എടുക്കും. ലൈവ് യു.എസ്.ബി ഉണ്ടാക്കാൻ Linux Live USB Creator എന്ന സൗജന്യ-സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്ആദ്യം, http://www.linuxliveusb.com/ എന്ന സൈറ്റിൽ നിന്ന് LinuxLive USB Creator ഡൗൺലോഡ് ചെയ്ത് നമ്മുടെ വിൻഡോസ് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യണംഇനി, കുറഞ്ഞത് 2 ജിബി യു.എസ്.ബി കമ്പ്യൂട്ടറിൽ കണക്ട് ചെയ്യണംആദ്യം ഇൻസ്റ്റാൾ ചെയ്ത LiLi USB Creator ഓപ്പൺ ചെയ്യണം. ബാക്കി കാര്യങ്ങൾ താഴെ പറയുംപോലെ ചെയ്യണം.

സ്റ്റെപ്പ് 1 :- ഇതിൽ choose a USB Key എന്നതിൽ നിന്ന് നമ്മുടെ USB ഡ്രൈവ് സെലക്ട് ചെയ്യണം.


ഇവിടെ, M എന്ന USB ഡ്രൈവ് ഞാൻ സെലക്ട് ചെയ്തു.  ഇതിന്റെ സൈസ് 2 ജിബി ആണ്.

 

സ്റ്റെപ്പ് 2:-   നമുക്ക് ഇൻസ്റ്റാൾ ചെയ്യേണ്ട ലിനക്സിന്റെ ഇമേജ് / സി.ഡി സെലക്ട് ചെയ്യണം.  ഡൗൺലോഡാണെങ്കിൽ ഇന്റർനെറ്റ് കണക്ട് ചെയ്തശേഷം അതിൽ ക്ലിക്ക് ചെയ്യണം.

ലിനക്സ് മിന്റ് 11 ന്റെ iso ഇമേജാണ് ഞാൻ തെരഞ്ഞെടുത്തത്.  ഇത് നേരത്തേ തന്നെ ഡൗൺലോഡ് ചെയ്ത് എന്റെ ഹാർഡ് ഡിസ്കിൽ ഇട്ടിരുന്നു.


ഈ ഇമേജ് വെരിഫൈ ചെയ്ത് ഓകെയാണെന്ന് കാണിക്കുന്നു.

സ്റ്റെപ്പ് 3:-   പെർസിസ്റ്റെൻസ് ഈ USB ഡ്രൈവിൽ നമ്മുടെ ഡാറ്റ സ്റ്റോർ ചെയ്യാനുള്ള സ്ഥലം. 

ഇവിടെ 2 ജി ബി ഡിസ്ക് ആയതിലാൽ പരമാവധി 810 MB മാത്രമേ ലഭ്യമാവൂ
സ്റ്റെപ്പ് 4:-   ഇവിടെ Format the key in FAT 32 എന്ന ഓപ്ഷൻ സെലക്ട് ചെയ്യണം.  നാം ഉപയോഗിക്കുന്ന USB ഡ്രൈവ് ഫോർമാറ്റ് ചെയ്യാനാണ് ഇത്.
സ്റ്റെപ്പ് 5:-        എല്ലാം തയ്യാർ.. ഇനി നമ്മുടെ ലൈവ് ലിനക്സ് ഡിസ്ക്  ഉണ്ടാക്കാം
 
ഇവിടുത്തെ OPTIONS എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അനാവശ്യ പൊല്ലാപ്പിനൊന്നും പോകണ്ട ഇടത്തേ അറ്റത്തെ ഇടിവെട്ട് അടയാളത്തിൽ ക്ലിക്ക് ചെയ്യൂ. അപ്പോൾ ഇങ്ങനെയൊരു ചോദ്യം വരും
 
എല്ലാം ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിയ ശേഷം ഓകെ കൊടുക്കുക.. 
 
ഫോർമാറ്റ് ചെയ്ത ശേഷം ഇമേജ് എക്സ്ട്രാക്ട് ചെയ്യുന്നു
 

 
Virtual Box എന്ന സോഫ്റ്റ്‌വെയർ ഇതോടൊപ്പം ഇൻസ്റ്റാൾ ആകും.

എല്ലാം റെഡി. ഇനി നമ്മുടെ ലിനക്സ് ലൈവ് യു എസ് ബി വിൻഡോസിനൊപ്പം തന്നെ ഉപയോഗിച്ച് ലിനക്സിൽ വർക്ക് ചെയ്യാം.  കുറഞ്ഞത് 2 ജി ബി RAM ഇതിന് ആവശ്യമാണ്.  ബൂട്ട് ചെയ്ത് ലിനക്സ് ഉപയോഗിക്കാനും ഈ ഡിസ്ക് ഉപയോഗിക്കാം.


  ഉബുണ്ടു മാത്രമല്ല, ലിനക്സിന്റെ നൂറിലേറെ വകഭേദങ്ങൾ ഇങ്ങനെ ലൈവ് യു എസ് ബി വഴി ഉപയോഗിക്കാം.

6 comments:

  1. ഇനി ലിനക്സ് ഉപയോഗിക്കാം ഇൻസ്റ്റാൾ ചെയ്യാതെ…..റീബൂട്ട് ചെയ്യാതെ….

    ReplyDelete
  2. ഉപകാരപ്രദമായ പോസ്റ്റ്.
    നന്നായി, മാഷേ.

    ReplyDelete
  3. വിജ്ഞാനപ്രദമായ പോസ്റ്റ്‌.ലിനക്സ് ഇന്സ്റ്റാള്‍ ചെയ്യാതെ ഓണ്‍ലൈന്‍ ആയി ഉപയോഗിക്കുന്ന കാര്യവും ഒരു പോസ്റ്റില്‍ വായിച്ചിരുന്നു.ലിനക്സ് ഉപയോഗിച്ച് നോക്കാന്‍ അതിയായ ആഗ്രഹമുണ്ട്.ആ കൌതുകം കൊണ്ടുതന്നെ ഇങ്ങിനെയുള്ള പോസ്റ്റുകള്‍ വായിക്കാറുണ്ട്.പക്ഷെ,സാങ്കേതികപരിജ്ഞാനം ഇല്ലാത്തത് കൊണ്ട് ഭയം.
    ഇനിയും വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക.അങ്ങിനെ ഈ ഭയം തീരട്ടെ!

    ReplyDelete
  4. dhayavaayi aadhyamaayi linux upayogikkunnathu engine ennu onnu vishadheekarikkaamo?

    ReplyDelete