Showing posts with label നുറുങ്ങ്. Show all posts
Showing posts with label നുറുങ്ങ്. Show all posts

Thursday, June 2, 2011

അക്കങ്ങളുടെ അത്ഭുതവര്‍ഷം ..... 2011

      ഒരു ചെറിയ നുറുങ്ങ് പങ്കു വയ്ക്കട്ടേ....

      2011 അനേകം ആകസ്മികതകളുടെ വര്‍ഷമാണ്. ഒന്ന് എന്ന അക്കം മാത്രമുള്ള 1/1/11, 1/11/11, 11/1/11, 11/11/11 എന്നീ തീയതികള്‍ അപൂര്‍വ്വമായി കാണുന്ന വര്‍ഷമാണ് 2011. തീയതികളും ഒരു മണി ഒരു മിനിട്ട് ഒരു സെക്കന്റ് എന്നതുകൂടി ഈ തിയതികളില്‍ ചേര്‍ത്തഴുതിയാല്‍ കുറച്ചുകൂടി കൌതുകകരമാവും.

           മറ്റൊരു വിശേഷം നമ്മുടെ ജന്മവര്‍ഷത്തിന്റെ അവസാന രണ്ടക്കത്തിന്റെ കൂടെ (2000 ആണ്ടിനു മുന്‍പുള്ള) 2011 ല്‍ പൂര്‍ത്തിയാകുന്ന വയസ്സ് കൂടി ചേര്‍ത്താല്‍ ഉത്തരം 111 എന്ന് കിട്ടും.... ഉദാഹരണം, 1972 ല്‍ ജനിച്ചയാളിന് ഈ വര്‍ഷം 39 വയസ്സ് തികയും, 72 + 39 = 111.... കൌതുകകരം തന്നെ അല്ലേ....