Friday, April 22, 2011

ഉബുണ്ടു 11.04 വരുന്നു പുതിയ രൂപത്തിലും ഭാവത്തിലും



         എല്ലാപേരും കാത്തിരിക്കുന്ന ഉബൂണ്ടുവിന്റെ പുതിയ വേര്‍ഷന്‍ - ഉബുണ്ടു 11.04 - കാനോനിക്കല്‍ ലിമിറ്റഡ് ഈ മാസം അവസാനം പുറത്തിറക്കുന്നു. കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും പുതിയ ഉബുണ്ടു എത്തുക. Natty Narwhalഎന്നാണ് പുതിയ എഡിഷന്റെ കോഡ് നാമം. ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ഒന്ന് നോക്കാം.

കെട്ടും മട്ടും
        ഒറ്റ നോട്ടത്തില്‍ നമ്മുടെ മുന്നിലെത്തുന്ന ആദ്യത്തെ മാറ്റം തീര്‍ച്ചയായും രൂപമാറ്റം തന്നെ. ഇതു വരെ ഉപയോഗിച്ചിരുന്ന GNOME ഡെസ്ക്ടോപ്പ് ഉപേക്ഷിച്ച് പുതിയ Unity desktop മായാണ് 11.04 ന്റെ വരവ്. വിന്‍ഡോസിനെ അനുസ്മരിപ്പിക്കുന്ന Applications, Places, System തുടങ്ങിയ Start Menu വില്‍ നിന്ന് വ്യത്യസ്തമായി സ്ക്രീനിന്റെ ഇടത് വശത്തായി ഒരൊറ്റ മെനുവില്‍ നിന്നും (ribbon like) ബാക്കി എല്ലാ ഐറ്റങ്ങളും തിരഞ്ഞെടുക്കാനാവും. പഴയതുപോലെ ഇത് നമ്മുടെ ഇഷ്ടത്തിന് സ്ക്രീനിന്റെ വശങ്ങളിലേക്ക് മാറ്റാന്‍ സാധിക്കില്ല. മൈക്രൊസോഫ്റ്റ് ഓഫീസ് 2007 മുതല്‍ മെനുബാര്‍ ഒഴിവാക്കി പൂര്‍ണ്ണമായി tool bar അധിഷ്ടിത രീതിയിലേയ്ക്ക് മാറിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ മാറ്റം

    ഉബുണ്ടുവിന്റെ ഏറ്റവും പുതിയ നെറ്റ്ബുക്ക് എഡിഷനില്‍ ഇത്തരത്തിലുള്ള മെനു പരീക്ഷിച്ചു കഴിഞ്ഞു ഈ മെനുറിബ്ബണില്‍ നിന്നു തന്നെ പുതിയ ആ‍പ്ലിക്കേഷനുകള്‍ ചേര്‍ക്കാനും, ഉള്ളത് അറേഞ്ച് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. കൂടുതല്‍ ഫീച്ചറുകള്‍ അറിയാനിരിക്കുന്നതേ ഉള്ളൂ.

ഗുഡ്ബൈ ഓപ്പണ്‍ ഓഫീസ്, വെല്‍ക്കം ലിബര്‍ ഓഫീസ്
         ഇതുവരെ ഉബുണ്ടുവിന്റെ ഭാഗമായിരുന്ന ഓപ്പണ്‍ ഓഫീസ് പുതിയ ഉബുണ്ടുവിന്റെ വരവോടെ ലിബര്‍ ഓഫീസിന് വഴിമാറുന്നു. ഉപയോക്താക്കള്‍ക്ക് ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നില്ല. ചില കാര്യങ്ങളില്‍ ലിബര്‍ ഓഫീസ് ഓപ്പണ്‍ ഓഫീസിനെക്കാള്‍ മുന്‍പില്‍ തന്നെയാണ്. മൊക്രോസോഫ്റ്റ് ഓഫീസ് 2007 മുതലുള്ള ഫയലുകള്‍ (ഉദാ: *.docx) ഓപ്പണ്‍ ഓഫീസില്‍ ഉപയോഗിക്കാന്‍ പറ്റില്ല പക്ഷേ ലിബര്‍ ഓഫീസില്‍ ഇവ ഓപ്പണ്‍ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും. കുറച്ചുകൂടി സ്പീഡും ഇതിനുണ്ടെന്ന് തോന്നുന്നു. ഈ രണ്ട് ഓഫീസ് സ്യൂട്ടിനും വിന്‍ഡോസ് വേര്‍ഷനുകള്‍ ഇപ്പോഴത്തെപ്പോലെതന്നെ ലഭ്യമാണ്
 


പാട്ട് കേള്‍ക്കാന്‍, വീഡിയോ കാണാന്‍ ബാന്‍ഷീ
        നിലവിലുള്ള Rhythm Box ന് പകരമായി Banshee Player വരുന്നതാണ് വേറെ ഒരു മാറ്റം. റിഥംബോക്സില്‍ നിന്ന് വ്യത്യസ്തമായി mp3, video, വിവിധ തരത്തിലുള്ള ഓഡിയോ ബുക്കുകളും ബാന്‍ഷീ സപ്പോര്‍ട്ട് ചെയ്യും

നെറ്റ്ബുക്ക് എഡിഷന്‍ ഉണ്ടാവില്ല
         പക്ഷേ, പുതിയ വേര്‍ഷന്‍ മുതല്‍ ഉബുണ്ടുവിന്  നെറ്റ്ബുക്ക് എഡിഷന്‍ പ്രത്യേകമായി ഉണ്ടാവില്ല. എല്ലാതരത്തിലുള്ള ഡിവൈസുകളിലും അനായാസം പ്രവര്‍ത്തിക്കുന്നതാണ് പുതിയ അവതാരമെന്നാണ് കാനോനിക്കലിന്റെ ഉറപ്പ്.  
 

           വേറെയും അനവധി പുതുമകള്‍ നിറഞ്ഞതായിരിക്കും പുതിയ ഉബുണ്ടു. ഈ മാസം 28ന് ഉബുണ്ടു അവതരിക്കുന്നതും കാത്ത് ലോകത്താകമാനം ഉബുണ്ടു ഉപഭോക്താക്കള്‍ അക്ഷമരായിരിക്കുന്നു.

Saturday, March 12, 2011

ഉബുണ്ടുവിലും മലയാളം ട്രാന്‍സ്‌‌ലിറ്ററേഷന്‍


         ഇതുവരെ ബ്ലോഗ് എഴുതിയിരുന്നത് വിന്‍ഡോസ്  മാത്രം ഉപയോഗിച്ചായിരുന്നുഅതില്‍ മാത്രമേ കീമാന്‍ പ്രവര്‍ത്തിക്കുകയുള്ളൂവല്ലോലിനക്സ് / ഉബുണ്ടുവിന്റെ ഒരു വലിയ പോരായ്മയായി എനിക്ക് തോന്നിയിരുന്നത് അതില്‍ മലയാളം  ട്രാന്‍സ്‌‌ലിറ്ററേഷന്‍ പറ്റില്ല എന്നതായിരുന്നു.
        
പക്ഷേ, ഇപ്പോഴിതാ, കീമാന്‍ ഉപയോഗിക്കുന്നതു പോലെ തന്നെ ഉബുണ്ടുവില്‍ ട്രാന്‍സ്‌‌ലിറ്ററേഷന്‍ ചെയ്യാം. വളരെ ചെറിയ സെറ്റിങ് മാത്രം  മതി ഇതിന്
          ആദ്യമായി Accessories  മെനുവില്‍ നിന്ന് Terminal സെലക്ട് ചെയ്യണം. അതില്‍ താഴെ കൊടുത്തിരിക്കുന്ന കമാന്റ്  ടൈപ്പ് ചെയ്ത് execute ചെയ്യണം. (ഈ സമയം കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്തിരിക്കണം)

              ഇനി ടെര്‍മിനല്‍ ക്ലോസ് ചെയ്ത ശേഷം System > Preference ല്‍ നിന്ന് IBus Preference ല്‍ ക്ലിക്ക് ചെയ്യണം.
 
              ഇതില്‍ Input method  എന്ന ടാബില്‍ നിന്ന് Select an input method തെരഞ്ഞെടുക്കുക.  ഇവിടെ മലയാളം മൊഴി തെരഞ്ഞെടുക്കണം.


     ഇനി Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ നമ്മുടെ installation കഴിഞ്ഞു. (ആവശ്യമായ മലയാളം യൂണിക്കോഡ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുമല്ലോ, ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം)


          
            ഇനി മലയാളം കിട്ടാനായി, System>Preference>IBus Preferences സെലക്ട് ചെയ്യണം.  

  അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ വരും, അത് Yes എന്ന് ക്ലിക്ക് ചെയ്യണം
   ഇനി വരുന്ന വിന്‍ഡോ OK എന്ന് ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യണം.


 ഇനി ഒരു വിന്‍ഡോ കൂടി വരും, അതും ക്ലോസ് ചെയ്യാം
           ഇപ്പോള്‍ നാം സുസജമായി.  മലയാളം ടൈപ്പ് ചെയ്യാന്‍ control + spacebar അമര്‍ത്തണം.  അപ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ റെഡിയായി എന്നതിന് തെളിവായി സ്ക്രീനിന്റെ വലതുവശത്ത് താഴെയായി ‘’ എന്ന് അടയാളപ്പെടുത്തിയ ഒരു ബോക്സ്, താഴെക്കാണും പോലെ ഉയര്‍ന്നു വരും.
                 മലയാളം ടൈപ്പ് ചെയ്യുന്നതിനിടയില്‍ ഇംഗ്ലീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ ഒന്നു കൂടി control + Spacebar അമര്‍ത്തിയാല്‍ മതി.  
                കീമാനില്‍ ഉപയോഗിക്കുന്ന അതേ രീതിയില്‍ തന്നെ ഇതിലും ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യാം.  വളരെ ചെറിയ വ്യത്യാസം മാത്രം.  
               വാക്കുകള്‍ക്കിടയില്‍ വരുന്ന എല്ലാ ചില്ലക്ഷരങ്ങള്‍ കഴിഞ്ഞും  ‌_ (underscore) കൊടുക്കണം.   
                  ‘ം ‘ എന്നത്  സ്പേസ് ബാര്‍ പ്രസ് ചെയ്താല്‍ മാത്രമേ കാണാന്‍ പറ്റൂ.
                  കൃഷ്ണന്‍ എന്നതിന് കീമാനില്‍ kr^shNan എന്നാണെങ്കില്‍ ഇവിടെ k^shNan എന്നാണ്.
                   ഓപ്പണ്‍ ഓഫീസ് ഡോക്കുമെന്റില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുക്കണമെങ്കില്‍ Anjali Old Lipi യെക്കാല്‍ നല്ലത്  Meera ഫോണ്ടാണ്.  (മാതൃഭൂമി പത്രത്തിന്റെ വെബ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് മീര ഫോണ്ടാണ്) അഞ്ജലിയില്‍, ചില്ലക്ഷരങ്ങള്‍ക്ക് ശേഷം ഒരു ചെറിയ ചിഹ്നം കൂടി പ്രിന്റില്‍ തെളിഞ്ഞുവരും.


    സ്വരാക്ഷരങ്ങള്‍ക്ക് കീമാന്‍ പോലെ, താഴെ കാണും വിധം

a
A
i
I
u
U
r^
e
അം
അഃ

E
ai
o
O
au
am
ah





വ്യഞ്ജനാക്ഷരങ്ങള്‍ ഇതുപോലെ തന്നെ....
             
            ഉബുണ്ടുവില്‍ വലിയ പരിജ്ഞാനം ഒന്നും എനിക്കില്ല, കൂടുതല്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ കിട്ടിയതാണ്.  ഈ ട്രാന്‍സ്ലിറ്ററേഷന്‍ രീതി വികസിപ്പിച്ചെടുത്ത സുഹൃത്തുക്കള്‍ക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന എന്റെ സുഹൃത്ത് ആറുമുഖത്തിനും (ശ്രീചിത്ര, തിരുവനന്തപുരം) നന്ദി....


             ഇത് വായിച്ച് കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വയ്ക്കണേ....